UPDATES:

Deposit Interest Rate

91 Days to 179 Days       : 7.25%

180 Days to 364 Days     : 7.50%

1 Year to 2 Year       : 8.25%

Above 2 Year            : 8%

Additional 0.5% for senior citizen

About Us

സഹകരണത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ തവനൂരിലെ ഗ്രാമീണ ജനത ആശയാവിഷ്കാരമായി ആരംഭിച്ച തവനൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനവീഥിയിൽ പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. 436 പേരിൽ നിന്ന് ശേഖരിച്ച 4730 രൂപ പ്രവർത്തനമൂലധനവുമായി 03-03-1963ൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ 55 കോടി പ്രവർത്തനമൂലധനവുമായി ജില്ലയിലെ ക്ലാസ് I സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ഹെഡ് ഓഫീസിനു പുറമേ അയങ്കലത്ത് മെയിൻ ബ്രാഞ്ചും തൃക്കണാപുരം, തവനൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും ഉണ്ട്. കര്ഷകസേവനകേന്ദ്രവും പ്രവർത്തിക്കുന്നു. പതിനൊന്നങ്ങ് ഭരണസമിതി പ്രവർത്തനനേതൃത്ത്വമായിട്ടുണ്ട്, 16 തസ്തിക ജീവനക്കാരടക്കം 33 പേർ ജീവനക്കാരായിട്ടുണ്ട്.

Our Leadership

“എല്ലാവരും ഓരോരുത്തർക്കും ഓരോരുത്തരും എല്ലാവർക്കും”… എന്ന സഹകരണകാഴ്ചപ്പാടുയർത്തിയുള്ള പ്രയാണം പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. നാടിൻറെ സാമ്പത്തിക വിഭവങ്ങളാകെ ശേഖരിച്ച് പ്രദേശത്തുതന്നെ ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റത്തിന് ഏക ബദൽ എന്നതാണ് പ്രധാനം. നാടാഗ്രഹിക്കുന്ന ബാങ്കിംഗ്തര പ്രവർത്തനങ്ങൾ അതാത് സമയം ഏറ്റെടുക്കുന്നത് വഴിയാണ് ജനകീയ ബാംങ്കിംഗ് സാധ്യമാകുന്നത്. തുടർന്നും എല്ലാവരുടെയും സഹായസഹകരണങ്ങളും ഉപദേശനിർദ്ദേശങ്ങളും അഭ്യർത്ഥിക്കുന്നു. 

P
P Jyothi
President, TSCB

പ്രാദേശിക ധനമൂലധനത്തിൻ്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുകയും അതിവിടത്തെ തന്നെ ഉദ്പാദന-ഉപഭോഗ മേഖലയിൽ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുക. പ്രാദേശിക സമ്പദ് വ്യവസ്ഥയെ നിക്ഷേപ വായ്പാ ബന്ധങ്ങൾ വഴി ക്രിയാത്മകമായി പരിപാലിച്ച്, അസമത്വം ഇല്ലാതാക്കി നാടിൻ്റെ സമഗ്രതയിലേക്കുള്ള മുന്നോട്ട്പോക്കിനെ ത്വരിതപ്പെടുത്തുകയാണ് വിഷൻ.സുസ്ഥിരതയിലേക്കുള്ള യാത്രയിൽ യുവതയുടെ ഉൾപ്പെടുത്തൽ ഇരുകൂട്ടർക്കും ഒപ്പം നാടിൻ്റേയും പൊതു ആവശ്യമാണ്. ഗ്ലോബൽവില്ലേജിൻ്റെ കാലാനുസൃത സാധ്യതകളിലേക്ക് ഒറ്റക്കല്ല… സമുഹത്തെയാകെ എന്നതാണ് വെല്ലുവിളി. ഒപ്പം വനിതകൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ പ്രത്യേകം അഡ്രസ് ചെയ്യേണ്ടതുണ്ട്. നമുക്കത് സാധ്യമാകും.
ജനതയുടെ സമ്പാദ്യശേഷി, മിതവ്യയം, സാമൂഹ്യ അവബോധം,ജനകീയ ഉടമസ്ഥതയും പങ്കാളിത്തവും,നിയമപരവും സാമൂഹ്യവുമായ നിയന്ത്രണം എന്നിവയാണ് വിഭവങ്ങൾ.
ദീർഘവീക്ഷണം, പരിശ്രമം, സാധ്യതകളും ആവശ്യങ്ങളും തിരിച്ചറിയുക എന്നതും അവയെ ഇൻപുട്ടുകളുമായി സമന്വയിപ്പിക്കുക എന്നതുമാണ് മിഷൻ സഹകരണത്തിൻ്റെ അവസരങ്ങൾ ഈ നാട് തെരഞെടുത്തതിൽ സന്തോഷമുണ്ട്. സാമൂഹ്യ പുരോഗതിയുടെ ഏകകത്തിൽ ഗ്രാമത്തെയാകെ ബാലൻസ് ചെയ്യാൻ ഈ സ്ഥാപനത്തിൻ്റെ സാധ്യതയും ബദലും നിങ്ങൾ കാണുമെന്ന് എനിക്കുറപ്പുണ്ട്.

sec
Muraleedaran P
Secretary, TSCB

Our Branches

Ayankalam

Head Office
thavanurscb@gmail.com
04942080248, 9496818642
10:00 am - 5:00 pm

Call Now
Ayankalam

Main Branch

tscb.mainbranch@gmail.com
0494-2686248, 9496818642
9:30 am - 4:00pm

Call Now
Thrikkanappuram

Branch

tscb.thrikkanapurambranch@gmail.com
0494-2699588
9:30 am - 4:00pm

Call Now
Thavanur

Evening Branch

tscb.eveningbranch@gmail.com
0494-2687666
2:00 pm - 7:30 pm

Call now

Our Offerings

Fixed Deposit

നിശ്ചിത കാലാവധിയിലുള്ള നിക്ഷേപം ഉയർന്ന പലിശ ലഭ്യത്തോടെ ഉറപ്പാക്കാം. പ്രതിമാസ പലിശ വായ്‌പ സൗകര്യങ്ങൾ.

Micro ATM

ബാങ്ക് പ്രവർത്തിസമയം ATM വഴി പണം പിൻവലിക്കാം.
പ്രീപെയ്‌ഡ്‌ ATM കാർഡ് സൗകര്യം ലഭ്യമാണ്.

ഗോൾഡ്‌ ലോൺ

25 ലക്ഷം വരെ,
മാർക്കറ്റ് വിലയുടെ 75 % .
കുറഞ്ഞ പലിശ നിരക്ക് ഉയർന്ന മൂല്യം.

Current Account

പലിശ രഹിത നിക്ഷേപ പദ്ധതി. ഉയർന്ന ആവൃത്തി ഇടപാടുകൾക്ക് സൗകര്യപ്രദം.

കാർഷിക സേവന കേന്ദ്രം

കർഷകർക്ക് ആവശ്യമായ വളം എന്നിവ മിതമായ നിരക്കിൽ നൽകുന്നു.
9846359276, 9496818642

Locker Facilities

ലോക്കർ സൗകര്യം എല്ലാ ബ്രാഞ്ചിലും കുറഞ്ഞ വാടക നിരക്കിൽ ലഭ്യമാണ്.

RTGS / NEFT

ഇന്ത്യയിൽ എവിടെ നിന്നും പണമയക്കാം സ്വീകരിക്കാം.

IFSC code : ICIC 0000104
Bank : ICICI Bank
Branch : RPC Mumbai

നെസ്റ്റ്

ഗൃഹനിർമാണ ആവശ്യത്തിന് വസ്തു പണയത്തിൽ വായ്പ 35 ലക്ഷം രൂപ വരെ

മൊബൈൽ മോർച്ചറി

ഫ്രീസർ സൗകര്യം ലഭ്യമാണ്.

8129736518, 9496818642

Events

Latest News

request a call back.

Would you like to speak to one of our financial advisers over the phone? Just submit your details and we’ll be in touch shortly. You can also email us if you would prefer.